ആസിഫ് അലി : ലാലേട്ടന്റെ സിനിമകള്‍ കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്





യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലിയും മോഹന്‍ലാലിനെ പോലെ വില്ലന്‍ ഇമേജിനെ അനായാസം തകര്‍ത്ത് നായക പദവിയിലേയ്ക്ക് ഉയര്‍ന്നയാളാണ്. അപൂര്‍വ്വരാഗങ്ങള്‍ക്കും വയലിനും ശേഷം സിബി മലയിലുമൊത്തുള്ള മൂന്നാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് ആസിഫിപ്പോള്‍.

സിനിമ കാണുന്നത് തനിയ്ക്ക് ഏറെയിഷ്ടമാണെന്ന് ആസിഫ് പറയുന്നു. സിനിമ കാണുമ്പോള്‍ ഞാന്‍ ...ഇമോഷ്ണലാവാറുണ്ട്. ചില സിനിമകള്‍ എന്റെ മനസ്സില്‍ വര്‍ഷങ്ങളോളം നിലനില്‍ക്കും. ലാലേട്ടന്റെ ഭരതവും കിരീടവും കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു. അതുപോലെയുള്ള ചിത്രങ്ങളില്‍ അഭിനയിക്കണമെന്നുള്ളതാണ് തന്റെ ആഗ്രഹമെന്നും ആസിഫ് പറയുന്നു.

സിനിമയെ വളരെ സീരിയസായി സമീപിക്കുന്നയാളാണ് താന്‍. ഒരു കഥാപാത്രത്തെ ഏറ്റെടുക്കുമ്പോള്‍ നൂറു ശതമാനം ആത്മാര്‍ഥതയോടെ അതിനെ സ്‌ക്രീനിലെത്തിയ്ക്കാന്‍ ശ്രമിയ്ക്കാറുണ്ട്. സിനിമയിലെത്തിയതില്‍ പിന്നെ ഫോണ്‍ ഉപയോഗവും മെയില്‍ ചെക്ക് ചെയ്യുന്നതും കുറച്ചുവെന്നും ആസിഫ്
----------------------------------------------------------------------------------------------------------------