Asif Ali, Jaffer Idukki & Sidhique at Bicycle Thieves Location |
പരസ്യചിത്ര സംവിധായകന്‍ ജിസ്‌ജോയി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ബൈസിക്കിള്‍ തീവ്‌സ്' കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു.സൈക്കിള്‍ മോഷ്ടാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കുട്ടികളായ ഈ മൂന്നു പേരെകൊണ്ട് സൈക്കിള്‍ മോഷ്ടിപ്പിക്കുകയെന്നതാണ് ബോസ്പ്രകാശിന്റെ പ്രധാന ജോലി.
കുട്ടികളായതിനാല്‍ ആരും സംശയിക്കില്ല. സൈക്കിള്‍ മോഷണം പോയാല്‍ മിക്കവാറും ആരും പരാതിയും നല്കില്ല.
മാസം തികയുമ്പോള്‍ മുപ്പത്‌നാല്പത് സൈക്കിള്‍ ഒരുമിച്ച് വണ്ടിയില്‍ കയറ്റി തമിഴ്‌നാട്ടിലേക്ക് അയയ്ക്കും. വളരെ സന്തോഷപൂര്‍വ്വം ആവേശപൂര്‍വ്വം ജോലി ചെയ്ത അവര്‍ കാലത്തോടൊപ്പം വളര്‍ന്നു. ഇനി ഇങ്ങനെ ജീവിച്ചാല്‍ പോര, പെട്ടെന്ന് അല്പം അധികം പണം കിട്ടുന്ന മറ്റു ജോലി ചെയ്താലോയെന്ന ചിന്ത ചെറുപ്പക്കാരായ ഈ മൂവര്‍ സംഘത്തിനു തോന്നി. അതിനുള്ള ശ്രമത്തില്‍ അവര്‍ നേരിടുന്ന രസകരമായ പ്രശ്‌നങ്ങളാണ് 'ബൈസിക്കിള്‍ തീവ്‌സ്' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ധാര്‍മ്മിക് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ചാക്കോയായി ആസിഫ്അലിയും രമേശായി ബൈജുകുറുപ്പും റഹീമായി ബിനീഷ് കോടിയേരിയും ബോസ്പ്രകാശായി സലീംകുമാറും അഭിനയിക്കുന്നു. എ.ബി.സി.ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അപര്‍ണ്ണാ ഗോപിനാഥാണ് നായിക.സിദ്ദിക്ക്, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ബാലു വര്‍ഗ്ഗീസ്, സുനില്‍ സുഖദ, കെ.പി.എ.സി.ലളിത തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. അജിത്പിള്ളയുടെ കഥയ്ക്ക് സംവിധായകന്‍ ജിസ്‌ജോയി തിരക്കഥ, സംഭാഷണമെഴുതുന്നു. കൈതപ്രം എഴുതിയ വരികള്‍ക്ക് സംഗീതം പകരുന്നത് ദീപക്‌ദേവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണന്‍ സേതുകുമാര്‍.
ഛായാഗ്രഹണം-ബിനേന്ദ്ര മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരിവെഞ്ഞാറമ്മൂട്, കല-ഉണ്ണി വിശ്വനാഥ്, മേക്കപ്പ്-ജോ കൊരട്ടി, വസ്ത്രാലങ്കാരം-ഷാജി പഴുക്കര, ഫോട്ടോമാന്‍, പരസ്യകല-ഫ്രൈഡേ പീപ്‌സ്, എഡിറ്റര്‍-രതീഷ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സാഗര്‍, അസോസിയേറ്റ് ഡയറക്ടര്‍-അനുരാജ് മനോഹര്‍, സംവിധാനസഹായികള്‍-ശങ്കര്‍, റഫീക്, വൈശാഖ്, ജോഫിന്‍,
സഫീര്‍, ഓഫീസ് നിര്‍വ്വഹണം-മനു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-രാജേഷ് തിലകം. പി.ആര്‍.ഒ-എ.എസ്.ദിനേശ്.
........................................................................................................................................................................